Skip to main content

റോഡുപണി: 52 ലക്ഷം രൂപയ്ക്ക് ഭരണാനുമതി

 

 

കൊച്ചി: ജില്ലയിലെ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 52 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായി ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പറഞ്ഞു.

കുമ്പളം ഗ്രാമപഞ്ചായത്തിലെ ചേപ്പനം കളരിക്കല്‍ റോഡിന് ആറ് ലക്ഷം, കൊച്ചിന്‍ കോര്‍പറേഷനിലെ ഡിവിഷന്‍ 33, 34 ലെ പുതുക്കലവട്ടം-ദേശാഭിമാനി റോഡിന് 10 ലക്ഷം, മരട് മുനിസിപ്പാലിറ്റിയിലെ അയ്യപ്പന്‍ മാസ്റ്റര്‍ റോഡിന് എട്ട് ലക്ഷം, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സെന്റ് ജെയിംസ് ചര്‍ച്ച് റോഡിന് എട്ട് ലക്ഷം, ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കോന്നോത്ത് റോഡിന് 10 ലക്ഷം, എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ എളങ്കുന്നപ്പുഴ- ലക്ഷം വീട് റോഡിന് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കുന്ന മുറയക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

date