ജില്ലാതല സിവില്‍ സര്‍വീസ് മീറ്റ്
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വീസ് മീറ്റ് ഓഗസ്റ്റ് എട്ടിന് രാവിലെ 9.30 മുതല്‍ കൊല്ലം നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടത്തും. അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍ (ഷട്ടില്‍), ബാസ്‌ക്കറ്റ്‌ബോള്‍, കാരംസ്, ചെസ്സ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, കബഡി, ഖോ ഖോ, ലോണ്‍ ടെന്നീസ്, പവര്‍ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് അന്‍ഡ് ബെസ്റ്റ് ഫിസിക്, നീന്തല്‍, ടേബിള്‍ ടെന്നീസ്, വോളീബോള്‍, റസലിംഗ്, യോഗ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വകുപ്പ് മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയതും, കളിയിനങ്ങള്‍ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലുളള അപേക്ഷ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, എല്‍.ബി.എസ് സ്റ്റേഡിയം, കന്റോണ്‍മെന്റ്്, കൊല്ലം 691001 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2746720.
- Log in to post comments