പ്രതിദിനം 2 ലക്ഷം ലിറ്റര്‍ ശുദ്ധജലം : കളക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് കുടിവെളളത്തെക്കുറിച്ച് ആശങ്ക വേണ്ട
കളക്ട്രേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇനി ശുദ്ധജലത്തെക്കുറിച്ച് ആശങ്കവേണ്ട. പ്രതിദിനം 2 ലക്ഷം ലിറ്റര്‍ ജലം ലഭ്യമാകുന്ന സൗകര്യം കളക്ട്രേറ്റില്‍ ഒരുങ്ങി കഴിഞ്ഞു. ജില്ല ഹരിതകേരളം മിഷന്‍െ്റ നേതൃത്വത്തില്‍ 4 മഴവെള്ള സംഭരണികളും 2 കിണറുകളും ശുചീകരിച്ചാണ് കുടിവെള്ളം ഒരുക്കുന്നത്. ഓരോ നിലയിലുമായി 2 വീതം 6 ജലശുദ്ധീകരണ ഉപകരണങ്ങളും സജ്ജ്ീകരിച്ചിട്ടുണ്ട്. ഇതുവഴി കളക്ട്രേറ്റിലേക്ക് പ്രതിദിനം ആവശ്യമായ 2 ലക്ഷം ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കാനാകും.
ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി 5.20 ലക്ഷം രൂപ അടങ്കല്‍ തുകയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. നിലവില്‍ പീച്ചി പദ്ധതി വഴിയാണ് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നത്. മഴവെള്ള സംഭരണി പദ്ധതി വഴി ഇനി ആവശ്യമായ മുഴുവന്‍ ജലവും ലഭ്യമാക്കാന്‍ സാധിക്കും. 2005 ല്‍ നിര്‍മ്മിച്ച 4 മഴവെള്ള സംഭരണികളും 2014 ല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇതാണ് ഹരിതകേരളം മിഷന് സമ്പൂര്‍ണ കിണര്‍ റീച്ചാര്‍ജ് പദ്ധതി വഴി നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതെന്ന് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ അറിയിച്ചു. ഇതിനായി ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായി മിഷന് 2018 ജൂലായില്‍ കരാറില്‍ ഒപ്പവെച്ചു.
5 മാസം കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്്. 4 മഴവെള്ള സംഭരണികള്‍, 3 ഫില്‍റ്ററുകള്‍, ജലം കടത്തിവിടുന്ന പൈപ്പുകള്‍ തുടങ്ങിയവ ശുചീകരിച്ചും കേടായവ പുനസ്ഥാപിച്ചും, പുതിയ ജലശുദ്ധീകരണ ഉപകരണങ്ങള്‍ സ്ഥാപിച്ചും വാഷ് ബേസിനുകള്‍ സ്ഥാപിച്ചുമാണ് ജലലഭ്യത ഉറപ്പുവരുത്തിയത്്. നവംബര്‍ മൂന്നാംവാരം മുതല്‍ കളക്ട്രേറ്റില്‍ ശൗചാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുക ഇതുവഴിയാണ്.
പദ്ധതിയുടെ സുരക്ഷയ്ക്കും മേല്‍നോട്ടത്തിനുമായി സമിതിയ്ക്കും രൂപം നല്കി. ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍, കളക്ട്രേറ്റ് ഓഫീസ് ജീവനക്കാരന്, സാര്ജന്്റ് എന്നിവരടങ്ങിയ മേല്‍നോട്ട സമിതിയ്ക്കാണ് ഇതിന്‍െ്റ ചുമതല. പദ്ധതിയുടെ വിജയാടിസ്ഥാനത്തില് ജില്ലയിലെ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും സമ്പൂര്‍ണ കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ ഹരിത കേരളം മിഷന് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തിലും സമാന പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മിഷന്. ബ്ലോക്ക് പഞ്ചായത്തുകള്‍, പിഡബ്ല്യൂഡി ഓഫീസുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുമാണ് കളക്ട്രേറ്റ് മാതൃക നടപ്പിലാക്കാന്‍ ഹരിതകേരളം മിഷന് ഒരുങ്ങുന്നത്്.
- Log in to post comments