Skip to main content

പ്രളയബാധിതര്‍ക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിളവ്‌ 

2018 ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രകൃതിദുരന്തത്തിലും മഹാപ്രളയത്തിലും വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീടോ, ഭൂമിയോ, വീടോട്‌ കൂടിയ ഭൂമിയോ, ഫ്‌ളാറ്റോ, ഫ്‌ളാറ്റോട്‌ കൂടിയ ഭൂമിയോ നല്‍കുന്ന ദാനാധാരങ്ങള്‍ക്ക്‌ രജിസ്‌ട്രേഷന്‍ ഫീസ്‌ ഒഴിവാക്കിയതായി ജില്ലാ രജിസ്‌ട്രാര്‍ അറിയിച്ചു. ഈ ആനുകൂല്യം 2019 മാര്‍ച്ച്‌ 31 വരെ നിജപ്പെടുത്തിയിട്ടുളളത്‌. 2018 സെപ്‌തംബര്‍ 6 ന്റെ ഉത്തരവനുസരിച്ച്‌ ജില്ലാ കളക്‌ടറുടെ അനുമതിയോടെ, പുനരധിവാസത്തിന്‌ നല്‍കുന്നുവെന്ന്‌ ആധാരത്തില്‍ രേഖപ്പെടുത്തി കളക്‌ടറുടെ തെളിവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാകുന്ന വ്യക്തികള്‍, സംഘടനകള്‍, സഹകരണ-പൊതുമേഖല-സ്വകാര്യസ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവര്‍ക്കാണ്‌ ഫീസിളവ്‌ നല്‍കുക. 
പ്രളയത്തില്‍ ആധാരങ്ങള്‍ നഷ്‌ടമായവര്‍ പ്രളയത്തില്‍ നഷ്‌ടമായെന്ന തെളിവ്‌ സഹിതം പകര്‍പ്പിനപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട മുഖവില, ഫീസ്‌ എന്നിവയും സര്‍ക്കാര്‍ ഒഴിവാക്കി. 2018 ഡിസംബര്‍ 31 വരെ ഇതിന്റെ പ്രയോജനം ലഭിക്കും.

date