Skip to main content

അറിയിപ്പുകൾ

 

ഡയറ്റിഷ്യന്‍ ഇന്റര്‍വ്യൂ 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഡയറ്റിഷ്യനെ നിയമിക്കും. യോഗ്യത: പോഷകാഹാരത്തിലും ഡയറ്ററ്റിക്സിലും ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. 

കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. സ്‌പ്രേയിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ കായികശേഷി ഉള്ളവരാകണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കെത്തണം. രജിസ്‌ട്രേഷന്‍ രാവിലെ 11ന് അവസാനിക്കും. ഫോണ്‍: 0495 2370494.

കെല്‍ട്രോണ്‍ കോഴ്‌സുകളില്‍ പ്രവേശനം

കോഴിക്കോട് കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: പ്ലസ്ടു), മൂന്ന് മാസത്തെ വേര്‍ഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (യോഗ്യത: എസ്എസ്എല്‍സി) നോര്‍ക്കാ റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ് (യോഗ്യത: പ്ലസ്ടു) എന്നീ കോഴ്‌സുകളിലാണ് അഡ്മിഷന്‍. ഫോണ്‍: 04952301772, 9645938188. 

സ്പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമയില്‍ ആഗസ്റ്റ് ഏഴിനും ലാറ്ററല്‍ എന്‍ട്രി 14 വരെയും സ്പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച ഫീസും സഹിതം എത്തണം. ഫോണ്‍: 04962524920, 9497840006. 

പാര്‍ട്ട് ടൈം കൗണ്‍സിലര്‍ നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ആഴ്ചയില്‍ രണ്ടുദിവസം പാര്‍ട്ട് ടൈം കൗണ്‍സിലറെ നിയമിക്കും. യോഗ്യത: രണ്ടുവര്‍ഷത്തെ മുഴുവന്‍സമയ എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രിക് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക്. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് പത്തിനകം hrdcell@geckkd.ac.in മെയിലില്‍ അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0495 2383220. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് കെമിക്കല്‍ എഞ്ചിനീയറിങ് ബ്ലോക്കില്‍നിന്ന് പ്ലംബിങ് ലൈന്‍ റീ-റൂട്ട് ചെയ്ത് മെറ്റിരിയല്‍ ടെസ്റ്റിങ് ലാബ്, കാന്റീന്‍, പഴയ ബ്ലോക്ക് എന്നിവിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പിഒ), 673005. എന്ന വിലാസത്തില്‍ ആഗസ്റ്റ് 12ന് ഉച്ച രണ്ടിനകം ലഭിക്കണം. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in ല്‍ ലഭിക്കും.

ഉയര വാഹനങ്ങള്‍ക്ക് നിയന്ത്രണം  

ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിന്റെ പൈലിങ് പ്രവൃത്തി ആരംഭിച്ചതിനാല്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി 4.5 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ ചെറുവണ്ണൂര്‍ ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഭിന്നശേഷി കലോത്സവം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 13ന് നടത്തുന്ന ഭിന്നശേഷി കലോത്സവത്തില്‍ വ്യക്തിഗത കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിപാടികള്‍ അഞ്ച് മിനിറ്റില്‍ കവിയരുത്. അതത് പ്രദേശത്തെ അങ്കണവാടികളില്‍ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നിനകം അപേക്ഷ നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2702523.

date