സംസ്ഥാനത്ത് 6.5 ലക്ഷം ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു: മന്ത്രി വീണാ ജോര്‍ജ്
ആര്‍ദ്രം പദ്ധതിയിലൂടെ സംസ്ഥാനത്ത് 6.75 ലക്ഷം പേര്‍ക്ക് ഈവര്‍ഷം സൗജന്യചികിത്സ ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചവറ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം, കൊറ്റംകുളങ്ങര, പുതുക്കാട്, വള്ളിക്കീഴ് എന്നിവിടങ്ങളിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രോഗപ്രതിരോധംഊര്‍ജിതമാക്കാന്‍ താഴെത്തട്ടില്‍ ജനകീയആരോഗ്യകേന്ദ്രങ്ങള്‍ സജ്ജമാക്കുകയുമാണ്. സബ് സെന്ററുകള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തും. ചവറ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച 37.5 ലക്ഷം രൂപയ്ക്കാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. ടെസ്റ്റിംഗ് സാമ്പിളുകള്‍ പുറത്തുള്ള പരിശോധന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറവ് മാതൃ-ശിശുമരണനിരക്കുള്ള സംസ്ഥാനമാണിത്. ആര്‍ദ്രം പദ്ധതിയിലൂടെ 150 ഓളം പക്ഷാഘാത രോഗികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികകളുടെയും ചികിത്സനിലവാരം ഏകീകരിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഡോ സുജിത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി പി സുധീഷ് കുമാര്‍, പ•ന പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീകല, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ രാജീവന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments