ശാസ്ത്രക്വിസ് മത്സരങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഹൈസ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ചോദ്യങ്ങളിലൂടെ പഠിക്കാം, ഉത്തരങ്ങളിലൂടെ ലോകമറിയാം.'ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു.
ഹൈസ്കൂള്‍ (പ്രാഥമികതലം), നിയമസഭാ മണ്ഡലം, ജില്ലാ-സംസ്ഥാനം എന്നീ തലങ്ങളിലാണ് മത്സരം. ഹൈസ്കൂള്‍തലത്തിലുള്ള സ്കൂള്‍വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രാഥമികതല സെലക്ഷന് മത്സരങ്ങള്‍ നടത്തുന്നു.
നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 2000 രൂപയും 1,000 രൂപയും മൊമെന്റൊയും സര്‍ട്ടിഫിക്കറ്റും ജില്ലാതല മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. സംസ്ഥാനതല മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം ഒരു ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമന്റോയും നല്കുന്നു. സംസ്ഥാനതല മത്സരത്തില്‍ ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബാക്കി 12 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്കുന്നു. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രശ്നോത്തരികളില്‍ ഏറ്റവും കൂടുതല്‍ ക്യാഷ് പ്രൈസ് നല്കുന്ന മത്സരം എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്.
പ്രാഥമിക തല മത്സരങ്ങള്‍ ജൂലൈ 21 -ചാന്ദ്ര വിജയ ദിനത്തില്‍ നടത്തി.
ജില്ലയിലെ നിയമസഭ നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന് ഉദ്ഘാടനം ചെയ്തു.
- Log in to post comments