Post Category
രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ് ആലോചനായോഗം
കൊച്ചി: ആയുഷ് ചികിത്സാസമ്പ്രദായങ്ങളുടെ പ്രാധാന്യവും പൊതുജനാരോഗ്യരംഗത്ത് അവ വഹിക്കുന്ന പങ്കും പ്രചരിപ്പിക്കുന്നതിനുള്ള രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ് മെയ് മാസം രണ്ടാംവാരത്തില്‍ കൊച്ചിയില്‍ നടക്കും. വിവിധ നാല്പതോളം രാജ്യങ്ങളില്‍ നിന്നായി 3000ലേറെ പ്രതിനിധികളും രാഷ്ട്രത്തലവന്മാര് ഉള്‍പ്പെടെ പ്രമുഖരും പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. കോണ്‍ക്ലേവിന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനുള്ള യോഗം ഇന്ന് (ഡിസം 3) ഉച്ചയ്ക്ക് രണ്ടു മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ ചേരും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പങ്കെടുക്കും.
date
- Log in to post comments