Skip to main content

ഒ.വി വിജയന്‍ സ്മാരക സാഹിത്യപുരസ്‌കാരം 2025: കൃതികള്‍ ക്ഷണിച്ചു

 

ഒ.വി വിജയന്‍ സ്മാരക സമിതി മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ക്ക് നല്‍കുന്ന ഒ.വി വിജയന്‍ സ്മാരക സാഹിത്യപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. നോവല്‍, ചെറുകഥാ സമാഹാരം, യുവകഥ എന്നീ മൂന്ന് മേഖലകളിലാണ് പുരസ്‌കാരം. 2022 ജനുവരി ഒന്നിനും 2024 ഡിസംബര്‍ 31നും ഇടയില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ നോവല്‍, കഥാ സമാഹാരം എന്നിവയാണ് പരിഗണിക്കുന്നത്. യുവകഥാ പുരസ്‌കാരത്തിന് 2025 ഒക്ടോബര്‍ 31 ന് 35 വയസ്സ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. പ്രസാധകര്‍ക്കോ , രചയിതാക്കള്‍ക്കോ, വായനക്കാര്‍ക്കോ പുസ്തകം അയയ്ക്കാം. ഡി ടി പി ചെയ്ത രണ്ട് കോപ്പികള്‍ തപാലിലോ ഇ മെയിലിലോ അയക്കണം. വിലാസം സെക്രട്ടറി, ഒ വി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട് - 678 701, ഫോണ്‍: 9447360097, 9447319967, ovvijayansmarkam@gmail.com.

date