Post Category
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കുടുംബകോടതിയിലേക്ക് അഡീഷണല്‍ കൗണ്‍സിലര്‍ പാനല്‍ രൂപികരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം. ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷയ്ക്ക് നിശ്ചിത ഫോമോ ഫീസോ ഇല്ല. അപേക്ഷയും ബയോഡേറ്റയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നേരിട്ടോ തപാലിലോ പത്തനംതിട്ട കുടുംബകോടതി ജഡ്ജിക്ക് മുന്നില്‍ സമര്‍പ്പിക്കണം.
അവസാന തീയതി ഓഗസ്റ്റ് 31.
date
- Log in to post comments