Post Category
തദ്ദേശതിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ വോട്ടര്‍ ഹെല്‍പ്പ്‌ഡെസ്‌ക്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പി നോടനു ബന്ധിച്ച് കലക്ടറേറ്റില്‍ വോട്ടര്‍ ഹെല്‍പ്പ്‌ഡെസ്‌ക് താഴത്തെനിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
നിലവില്‍പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും സംശയനിവാരണം നടത്താനുമാകും. പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തനസമയം. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതിയായ ഓഗസ്റ്റ് 12 വരെ പ്രവര്‍ത്തിക്കും.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് സുരേഷ് കുമാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments