ശിശുക്ഷേമസമിതി ‘പഠനമിത്രം' പദ്ധതിക്ക് തുടക്കമായി
ജില്ലാശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ‘പഠനമിത്രം' പദ്ധതിക്ക് തുടക്കം. ജില്ലാതല ഉദ്ഘാടനം പട്ടത്താനം എസ്. എന്‍. ഡി.പി സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ മേയര്‍ ഹണി നിര്‍വഹിച്ചു. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ് അധ്യക്ഷനായി. കൊല്ലം എ.ഇ.ഒ ആന്റണി പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ പ്രധാനഅധ്യാപിക എസ്. ഇന്ദുകല, പി.ടി.എ പ്രസിഡന്റ് ഷൈലാല്‍, വൈസ് പ്രസിഡന്റ് ഡി ബൈജു, ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് സമിതി അംഗം ആര്‍. മനോജ്, സ്‌കൂള്‍ അധ്യപകന്‍ നെജു, ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീദേവിയമ്മ, സ്‌കൂള്‍ വികസനസമിതി അംഗം സരിത രാജീവ്, സ്റ്റാഫ് സെക്രട്ടറി മെറ്റില്‍ഡാ സോഫിയ, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറര്‍ എന്‍. അജിത് പ്രസാദ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, സ്ഥാപനങ്ങള്‍, മറ്റ് വ്യക്തികള്‍ എന്നിവരില്‍ നിന്നും നോട്ട് ബുക്ക്, ബാഗ്, കുട, പേന, പെന്‍സില്‍, ടിഫന്‍ ബോക്സ്, ഇന്‍സ്ട്രമെന്റ് ബോക്സ്, പൗച്ച്, തുടങ്ങി ഒരു അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ മുഴുവന്‍ പഠനോപകരണങ്ങള്‍ സമാഹരിച്ച് അര്‍ഹമായവര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടിക്കാലം മുതല്‍ സഹജീവി സ്നേഹവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യവും കുട്ടികളില്‍ വളര്‍ത്താന്‍ പദ്ധതി സഹായിക്കും. 2025 ലെ പഠനമിത്രം പരിപാടിയിലേക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി ഷൈന്‍ദേവ് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്-9447571111, 9447719520.
- Log in to post comments