Skip to main content

എയ്ഡ്‌സ് ബോധവത്കരണ മാരത്തണ്‍

ജില്ലാ ആരോഗ്യ വകുപ്പ്,  ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ്,  ജില്ലാ എന്‍.എസ്.എസ് യൂണിറ്റ്, കേരളം സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി   സംയുക്തമായി എയ്ഡ്‌സ് ബോധവത്കരണ മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലയില്‍  17 മുതല്‍ 25 വയസു വരെ പ്രായത്തിലുള്ള യുവജനങ്ങള്‍ ഉള്‍പ്പെടെ 130 പേര്‍ പങ്കെടുത്തു. രാവിലെ ഏഴിന് കൊല്ലം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിന് സമീപത്തു നിന്നാരംഭിച്ച പരിപാടി മേയര്‍ ഹണി   ഉദ്ഘാടനം  ചെയ്തു.  അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് വിദ്യാര്‍ഥികളായ ശിവപ്രസാദ്, എസ്. വിനീഷ്  എന്നിവര്‍ പുരുഷ വിഭാഗത്തില്‍ യഥാക്രമം ഒന്നും, രണ്ടും സ്ഥാനവും നിരഞ്ജന പ്രകാശ്, എസ് വാണി എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യഥാക്രമം ഒന്നും, രണ്ടും സ്ഥാനവും നേടി.

date