Post Category
കൈത്തറി ദിനം ആചരിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈത്തറി ദിനാചരണവും, മുതിര്‍ന്ന നെയ്ത്തുകാരെ ആദരിക്കലും നടത്തി. വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ബിനു ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി രജിസ്ട്രാര്‍ ജോണ്‍ മാത്യു, ബി അനില്‍ കുമാര്‍, മാനേജര്‍ ജെസീം, ജില്ലയിലെ കൈത്തറി സര്‍ക്കിളുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, നെയ്ത്ത് സംഘങ്ങളിലെ പ്രതിനിധികള്‍, നെയ്ത്തുകാര്‍, സംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന നെയ്ത്തുകാരെ പൊന്നാടയും മെമെന്റോയും നല്‍കി ആദരിച്ചു.
date
- Log in to post comments