പ്രസംഗ മത്സരം നടത്തി
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ദേശീയതലം വരെ സംഘടിപ്പിക്കുന്ന പ്രസംഗമത്സരത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര ജില്ലാതല പ്രസംഗ മത്സരം നടത്തി. സിവില്‍ സ്റ്റേഷന് ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ നടന്ന മത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജിലെ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിനി അല്‍ക്കാ മരിയ സൈമണ്‍ ഒന്നാം സ്ഥാനം നേടി. സിഎം.എസ് കോളേജ് ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ത്ഥിനി ബ്രറ്റി ജോണ്‍ രണ്ടാം സ്ഥാനവും തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി എസ് നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിര്‍വ്വഹിച്ചു. നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജെയിന് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ജി സനില്‍ കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി. കെ കുര്യാക്കോസ്, വിനോദ് ജോസ്, മനോഹരന്, ജെന്‍സി ബ്ലസന്‍ എന്നിവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്-2246/18)
- Log in to post comments