Skip to main content

സ്വയംതൊഴില്‍ പദ്ധതി

 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കിവരു സ്വയംതൊഴില്‍ പദ്ധതികളിലേയ്ക്ക് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. 

കെസ്റു-99 സ്വയംതൊഴില്‍ പദ്ധതി പ്രകാരം  തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് കൃഷി, വ്യവസായം, സേവന മേഖലകള്‍, ബിസിനസ്സ് തുടങ്ങിയ സംരംഭങ്ങള്‍ നടത്തുതിന് ഒരു ലക്ഷം രൂപ പരമാവധി വായ്പ ലഭിക്കും. വായ്പതുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. പ്രായപരിധി 21 നും 50നും ഇടയിലായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്.

  മള്‍ട്ടിപര്‍പ്പസ്  സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ് സ്വയംതൊഴില്‍ പദ്ധതിപ്രകാരം ഗ്രൂപ്പ് സംരഭങ്ങള്‍ ആരംഭിക്കുതിന് യുവതീയുവാക്കള്‍ക്ക് പത്തു ലക്ഷം രൂപ വായ്പ നല്‍കും. രണ്ടു മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ഗ്രൂപ്പില്‍ ഉണ്ടായിരിക്കണം.  പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ. പ്രായപരിധി 21 നും 45നും ഇടയിലായിരിക്കണം (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ച് വയസ്സും മറ്റ് പിന്നോക്ക വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് മൂന്ന് വയസ്സും ഇളവ് അനുവദിക്കും). 

അപേക്ഷാ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. 

date