Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂര്‍, പത്തനംതിട്ട, മല്ലപ്പളളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലയ്ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. 2025 ഓഗസ്റ്റ് മുതല്‍ 2026 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ ബിരുദവും ബി.എഡും ഉളളവരെ പരിഗണിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല്  മുതല്‍ രാവിലെ എട്ടുവരെ. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ ഉളളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായo എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 12 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468-2322112.

 

date