Post Category
ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം അനുമോദന യോഗം ഓഗസ്റ്റ് 10ന്
ജില്ലയിലെ 20 ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ ആയുഷ്-ആയുര്‍വേദ-ഹോമിയോ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി നാഷണല്‍ ആയുഷ്മിഷന്‍ ഓഗസ്റ്റ് 10ന് അനുമോദന യോഗം ഹോട്ടല്‍ നാണിയില്‍ നടത്തും. വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപന്‍ അധ്യക്ഷനാകും.
date
- Log in to post comments