Post Category
പരിശീലനം
സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ഉല്ലാസ്-ന്യൂഇന്ത്യാലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ അക്ഷരകേരളം സര്‍വേയ്ക്കായി ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്കീം വൊളന്റിയര്‍മാര്‍ക്കുള്ള പരീശീലന പരിപാടി ആരംഭിച്ചു. ചവറ ബേബിജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. മിനി ബാബു അധ്യക്ഷയായി. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ,് അസി.കോ-ഓര്‍ഡിനേറ്റര്‍ ബി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments