Skip to main content

പഠനമുറി; അപേക്ഷ ക്ഷണിച്ചു

 സര്‍ക്കാര്‍/ എയ്ഡഡ്/ ടെക്‌നിക്കല്‍/ സ്‌പെഷ്യല്‍/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള വീടിനൊപ്പം പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെ.  നിലവിലുള്ള വീടുകള്‍ 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടരുത്. പട്ടികജാതി വികസന വകുപ്പില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരായിരിക്കണം അപേക്ഷകര്‍. 2,00,000 രൂപയാണ് ധനസഹായം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും അതത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍  ഓഗസ്റ്റ് 30 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.  
 

date