Post Category
കരാര്‍ നിയമനം
കൊല്ലം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പുനലൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ്, പരവൂര്‍ കുടുംബ കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ ഓഗസ്റ്റ് 25നകം ലഭ്യമാക്കണം.
date
- Log in to post comments