സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി വി ശിവന്‍കുട്ടി മുഖ്യാതിഥി
ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ഓഗസ്റ്റ് 15ന് ആശ്രാമം മൈതാനത്താണ് പരിപാടികള്‍. രാവിലെ 8.50ന് പരേഡ് അണിച്ചേരും. 8.52ന് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 9.02ന് മുഖ്യാതിഥിയായി മന്ത്രി എത്തും. 9.05ന് പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധിക്കും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് ട്രോഫികളുടെ വിതരണം നടത്തി ദേശീയഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം. ജില്ലാ കലക്ടറുടെ ചുമതലയുളള എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.
പൊലീസ്, എക്സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ബാന്‍ഡ് സംഘങ്ങളും പങ്കെടുക്കും.
- Log in to post comments