സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി സ്വാതന്ത്ര്യദിനാഘോഷം; ഒരുക്കങ്ങള്‍ പൂര്‍ണം
സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ണം. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ. ഡി. എം ജി നിര്‍മല്‍കുമാര്‍ ആഘോഷവേദിയായ ആശ്രാമം മൈതാനം സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. രാവിലെ 8.30 മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും. മുഖ്യാതിഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരേഡ് വീക്ഷിക്കുന്നതിനു ഇരിപ്പിടസൗകര്യംഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ സംഘം ഉണ്ടാകും. പരേഡിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പരിപാടികള്‍ക്ക് ശേഷം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൈതാനം ശുചീകരിക്കുമെന്ന് എ. ഡി. എം വ്യക്തമാക്കി.
പോലീസ് ഡോഗ് - ബോംബ് സ്ക്വാഡുകള്‍ സുരക്ഷാപരിശോധന നടത്തി. സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ എസ്. ഷെരീഫ്, എ. പ്രദീപ്കുമാര്‍, വൈ. ജയചന്ദ്രന്, സക്കറിയ മാത്യു, ജോയിന്റ് ആര് ടി ഒ ആര്. ശരത് ചന്ദ്രന്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments