ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി ദിശ ജില്ലാതല സമിതിയുടെ യോഗം ചേര്‍ന്നു
തൊഴിലുറപ്പ് പദ്ധതി പ്രകാരം പരമാവധി തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനത്ത് കൊല്ലം ജില്ലയ്ക്ക് രണ്ടാം സ്ഥാനമെന്ന് ദിശയോഗം. വിവിധ കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കുടിശിക സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടിക്ക് തീരുമാനമായി. ഒരുകോടി തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തും.
ഖനനപ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ വകയിരുത്തിയ 25.90 കോടി രൂപ സമയബന്ധിതമായി വിനിയോഗിക്കണം. ശാസ്താംകോട്ട, നെടുങ്ങോലം എന്നിടവിടങ്ങളിലെ താലൂക്ക്ആശുപത്രികളിലെ നിര്‍മാണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ ചീഫ് എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു.
എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി അധ്യക്ഷനായി. ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, ദാരിദ്രനിര്‍മാര്‍ജന പ്രോജക്ട് ഡയറക്ടര്‍ അനു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments