Skip to main content
..

നവീകരിച്ച ഓടനാവട്ടം- നെടുമണ്‍കാവ് റോഡ് നാടിന് സമർപ്പിച്ചു പഞ്ചായത്ത്‌, നഗരസഭ തലങ്ങളിൽ സമാനതകളില്ലാത്ത വികസനം: മന്ത്രി കെ എൻ ബാലഗോപാൽ

 

പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്ത്  നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നവീകരിച്ച ഓടനാവട്ടം- നെടുമണ്‍കാവ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
       
രണ്ടുകോടി രൂപ ചെലവഴിച്ചാണ് റോഡ് ആധുനിക രീതിയിൽ നവീകരിച്ചത്. റോഡ് വികസനത്തോടൊപ്പം ഓടനാവട്ടം, നെടുമണ്‍കാവ്  ജംഗ്ഷനുകളിൽ വാഹന പാർക്കിംഗ്, ബസ് കാത്തു നിൽക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെളിയം സർക്കാർ ഐ.ടി.ഐക്ക് പുതിയ കെട്ടിടം പണിയാൻ ഫിഷറീസ് വകുപ്പ് സ്ഥലം അനുവദിച്ചു. വെളിയം ആശുപത്രിയുടെ നിർമാണവും ഉടൻ ആരംഭിക്കും. വെളിയം ഭാർഗവന്റെ സ്മാരക നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. പ്രദേശത്തെ പുതിയ വ്യാപാര സമുച്ചയത്തിന്റെ നിർമാണത്തിനായി മൂന്ന് കോടി രൂപ നൽകി. ഗ്രാമീണ റോഡ് പദ്ധതിയുടെ ഭാഗമായി പുതിയ റോഡുകൾ വരും. മുട്ടറ, കരീപ്ര എന്നിവിടങ്ങളിലെ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത്,   വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, കരീപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ഉദയകുമാർ, പഞ്ചായത്ത് മെമ്പർമാരായ എം പി പ്രകാശ്, ഗീതാ കുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ദിവ്യ സജിത്ത്, വത്സമ്മ തോമസ്, കരീപ്ര ഗ്രാമപഞ്ചായത്തംഗം സന്ധ്യ ഭാഗി തുടങ്ങിയവർ പങ്കെടുത്തു.

date