ഖാദി ഓണം സ്‌പെഷ്യല്‍ മേള 2025
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച ഖാദി ഓണം സ്‌പെഷ്യല്‍ മേള 2025 ന്റെ ഉദ്ഘാടനം മുനിസിപ്പല്‍ കോംപ്ലക്‌സില്‍ സി.ആര്‍.മഹേഷ് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ഷാഹിന നസിം സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 'എനിക്കും വേണം ഖാദി’ സന്ദേശവുമായി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളുമാണ് വില്‍പനയ്ക്ക് ഉള്ളത്. സെപ്റ്റംബര്‍ നാല് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ടാറ്റ തിയാഗോ ഇലട്രിക് കാറും, രണ്ടാം സമ്മാനമായി ബജാജ് ഇലട്രിക് സ്‌കൂട്ടറും (14 പേര്‍ക്ക് ), മൂന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നല്‍കും. ഫോണ്‍: 0474 2743587.
- Log in to post comments