Post Category
നീണ്ടകര ഹാർബറിലെ “ഹരിത സാഗരം” പദ്ധതിക്ക് കാർഷിക പുരസ്കാരം
മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളിൽ കാർഷിക സംസ്കാരം വളർത്താനും, സുരക്ഷിതമായ പച്ചക്കറി ഉത്പാദനം ഉറപ്പാക്കാനുമായി ഫിഷിംഗ് ഹാർബറായ നീണ്ടകരയിൽ ആരംഭിച്ച 'ഹരിത സാഗരം' പദ്ധതിക്ക് കൃഷിവകുപ്പിൻ്റെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മികച്ച കൃഷിരീതിക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം. വാഴ, പയർ, ഇഞ്ചി, മഞ്ഞൾ, ഇടവിള പച്ചക്കറി, ബന്ദി എന്നിവ 5 ഏക്കർ വിസ്തൃതിയിലുള്ള ആറു മാതൃകാ തോട്ടങ്ങളിലായി ശാസ്ത്രീയ രീതിയിൽ കൃഷി ചെയ്തു. ഉൽപാദിപ്പിച്ച പച്ചക്കറികൾ മത്സ്യത്തിനൊപ്പം വിപണനം ചെയ്യുന്നു. നീണ്ടകര കൃഷി ഓഫീസർ സജിതയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തൃശ്ശൂരിൽ നടന്ന സംസ്ഥാന കർഷക ദിനാഘോഷ പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പുരസ്കാരം സമ്മാനിച്ചു.
date
- Log in to post comments