Skip to main content

ഓണക്കാല പരിശോധനകള്‍ കര്‍ശനമാക്കും: താലൂക്ക് വികസന സമിതി  

ഓണം പ്രമാണിച്ച് നഗരത്തിലെ  ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും സിവില്‍ സപ്ലൈസ് ഭക്ഷ്യ സുരക്ഷ ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തണമെന്ന് കൊല്ലം താലൂക്ക് വികസനസമിതി യോഗം. നഗരത്തില്‍ എത്തുന്ന ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രധാന ഭാഗങ്ങളില്‍ പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണം.  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ വരുന്നത് തടയാന്‍ പോലീസ്, എക്‌സൈസ് വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ നടത്താനും ആവശ്യപ്പെട്ടു.  
യോഗത്തില്‍ എം.സിറാജുദീന്‍ അധ്യക്ഷനായി.  മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, എബ്രഹാം സാമുവല്‍ , കുരീപ്പുഴ യഹിയ, പോള്‍ ഫെര്‍ണാണ്ടസ്, പാറക്കല്‍ നിസാമുദീന്‍, ഇക്ബാല്‍ കുട്ടി, ഗോപകുമാര്‍, തോമസ് കുട്ടി, തടത്തിവിള രാധാകൃഷ്ണന്‍, താലൂക്ക് വികസന സമിതി കണ്‍വീനര്‍ ജി. വിനോദ് കുമാര്‍, ഭൂരേഖാ തഹസില്‍ദാര്‍ ഡോണല്‍ ലാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷേര്‍ലി രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                       

 

date