ഹൈടെക് കലോത്സവം; ഫലം മൊബൈലില്‍ അറിയാം
കലോത്സവ വിവരങ്ങള്‍ അറിയാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇനി ബുദ്ധിമുട്ടില്ല. വിവരങ്ങള്‍ തത്സമയം വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ് വഴിയും അറിയാം. മത്സര സമയം, വേദി, ഫലം എന്നിവയെല്ലാം സൈറ്റിലം ആപിലും ലഭിക്കും. സമഹീഹമെ്മാ.ില േഎന്ന പേരിലാണ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈല്‍ ആപും ഇതേ സൈറ്റില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാം. കലോത്സവത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണാനും സൈറ്റില്‍ സൗകര്യമുണ്ട്. ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തിലാണ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
പൊതു ആവശ്യത്തിന് തയ്യാറാക്കിയ സൈറ്റിന് പുറമെ കലോത്സവ ആവശ്യത്തിനുള്ള സോഫ്റ്റ്വേര്‍ ഒരുക്കിയതും ഐടി അറ്റ് സ്കൂള്‍ തന്നെയാണ്. സബ്ജില്ലാതലം മുതലുള്ള മത്സരങ്ങളുടെ റിസല്‍ട്ട്, വിവരങ്ങള്‍ എന്നിവയെല്ലാം സോഫ്റ്റ്വേറില് ലഭ്യമാണ്. ഈ വിവരങ്ങളാണ് ജില്ല കലോത്സവ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. സ്റ്റേജുകളിലേക്കും മാധ്യമങ്ങള്‍ക്കും വിവരം നല്‍കുന്നതിനും സൈറ്റ് ഏറെ ഉപകാരപ്രദമാണ്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഐടി അറ്റ് സ്കൂള്‍ തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്വേര്‍ വഴിയാണ്. പത്തില്‍ അധികം അധ്യാപകരാണ് സോഫ്റ്റ് വേറിലും സൈറ്റിലും വിവരം അപ്ഡേറ്റ് ചെയ്യുന്നത്. ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഇതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുള്ളത്.
- Log in to post comments