തീരദേശത്ത് 119 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ തല സമിതിയുടെ അനുമതി
കടലോര മേഖലയില്‍ 119 വീടുകള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ജില്ലാ തല കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോററ്റിയാണ് വീടുകള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിയത്. കടലോര മേഖലയില്‍ 500 മീറ്ററില്‍ തഴെയുള്ള മേഖലയിലുള്ള 250 ചതുരശ്ര മീറ്ററില്‍ കുറവുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് സമിതി പരിഗണിക്കുന്നത്. നേരത്തെ തിരുവന്തപുരത്തുള്ള സംസ്ഥാന തല കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോററ്റിയാണ് വീടുകള്‍ നിര്‍മ്മിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുത്തിരുന്നത്. ഇവരുടെ എന്‍.ഒ.സി.കിട്ടിയിട്ട് മാത്രമെ അപേക്ഷകളില്‍ തീരുമാനമെടുത്ത് വീടുനിര്‍മ്മാണം നടത്താന്‍ അനുമതിയുണ്ടായിരുന്നുള്ളു. എന്നാല്‍ ജില്ലാ തല സമിതി നിലവില്‍ വന്നതോടെ പ്രവര്‍ത്തനത്തിന് സുതാര്യതയും വേഗതയും കൂടി. സമിതിയുടെ മൂന്നാമത്തെ സിറ്റിങാണ് നടന്നത്. സമിതിയുടെ ചെയര്‍മാന്‍ ജില്ലാ കലക്ടറും ജില്ലാ ടൗണ്‍ പ്ലാനര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.
ജില്ലയില്‍ 143 അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ 24 എണ്ണം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സമിതി നിരസിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നാണ്. 70 അപേക്ഷകളാണ് താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ലഭിച്ചത്. ഈ അപേക്ഷകളില്‍ അഞ്ചെണ്ണം ഒഴികയെുള്ള മുഴുവന്‍ അപേക്ഷകള്‍ക്ക് സമിതി അനുമതി നല്‍കി. പൊന്നാനി മുന്‍സിപ്പാലിറ്റിയില്‍ നിന്ന് 19 അപേക്ഷകള്‍ പരിഗണിച്ചു. അഞ്ചണ്ണം നിരസിച്ചു. നിരമരുതൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിച്ച രണ്ട് അപേക്ഷകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തില്‍ നിന്ന് 10 അപേക്ഷകളില്‍ രണ്ടെണ്ണം മാത്രമാണ് നിരസിച്ചത്. മംഗലം ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിച്ച ഒമ്പത് അപേക്ഷകള്‍ക്ക് അനുമതി നല്‍കി. മൂന്നെണ്ണം നിരസിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിച്ച അഞ്ച് അപേക്ഷകളും മാനദണ്ഡങ്ങള്‍ പാലക്കാത്തിതിനാല്‍ അനുമതി നല്‍കിയില്ല. വെട്ടം ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിച്ച രണ്ട് അപേക്ഷകളും പരിഗണിച്ചു. പുറത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 26 അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണം നിരസിച്ചു.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ സമിതി അംഗങ്ങളായ കെ.പി ഷാജഹാന്‍, ഉമ്മര്‍ ഓട്ടുമ്മല്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ പി.എ.ഐഷ , വി. വിജയകുമാര്‍, കെ. രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments