Post Category
കയര്‍ ഫാക്ടറി മേഖലയില്‍ ഇക്കുറി 29.90 ശതമാനം ഓണം അഡ്വാന്‍സ് ബോണസ്
കയര്‍ ഫാക്ടറി മേഖലയിലെ ഓണം അഡ്വാന്‍സ് ബോണസ് 29.90 ശതമാനം നല്‍കും. 20 ശതമാനം ബോണസും 9.90 ശതമാനം ഇന്‍സെന്റീവുമാണ് നല്‍കും. ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കയര്‍ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. അഡ്വാന്‍സ് ബോണസ് ഓഗസ്റ്റ് 26 നുള്ളില്‍ വിതരണം ചെയ്യും. ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസ്റുദ്ദീന്‍ അധ്യക്ഷയായി. അഡീഷണല്‍ കമ്മീഷണര്‍ ലേബര്‍ (ഐ.ആര്‍), കെ.എം.സുനില്‍, ആലപ്പുഴ ലേബര്‍ ഓഫീസര്‍ ദീപു ഫിലിപ്പ,് സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments