Skip to main content

ഭവന പുനരുദ്ധാരണ പദ്ധതി  

ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപുനരുദ്ധാരണ പദ്ധതി പ്രകാരം   ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും എഫ്.ഐ.എം.എസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും മത്സ്യത്തൊഴിലാളി പെന്‍ഷണര്‍മാര്‍ക്കും അപേക്ഷിക്കാം.    പുനരുദ്ധാരണം വഴി വാസയോഗ്യമാക്കാന്‍ കഴിയുന്ന എട്ടോ അതില്‍ കൂടുതലോ വര്‍ഷം പഴക്കമുളള വീട് സ്വന്തമായിട്ടുളള മത്സ്യത്തൊഴിലാളികളാവണം അപേക്ഷകര്‍. മത്സ്യഭവനുകളില്‍ നിന്നും അപേക്ഷാഫോം  ലഭിക്കും.   ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്കിന്റെ  പകര്‍പ്പ്  സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ അതാത് മത്സ്യഭവനുകളില്‍ സ്വീകരിക്കും.
 
 

date