Post Category
വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിക്ക് ശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്നവരായിരിക്കണം അപേക്ഷകര്‍. അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം http://services.unorganisedwssb.org/index.php/home മുഖേന സെപ്തംബര്‍ 15നകം അപേക്ഷിക്കണം. ഫോണ്‍: 0474 2749847.
date
- Log in to post comments