പ്രിസം പദ്ധതി : അഭിമുഖം ഓഗസ്റ്റ് 26 ന്
പത്തനംതിട്ട ജില്ലയിലെ പ്രിസം പാനലിൽ ഒഴിവുള്ള ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കാൻ ഓഗസ്റ്റ് 26 ന് (ചൊവ്വ) അഭിമുഖം നടത്തുമെന്ന് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ജേർണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേർണലിസം ഡിപ്ലോമയും ഉള്ളവർക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 2.00 നാണ് അഭിമുഖം.
നിശ്ചിതസമയത്തിന് അര മണിക്കൂർ മുമ്പ് കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തണം. ഐഡന്റിറ്റി തെളിയിക്കാൻ ആധാർ / തിരഞ്ഞെടുപ്പ് ഐഡി കാർഡോ പാൻ കാർഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരിക രേഖയോ ഹാജരാക്കണം. വിശദവിവരം ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ലഭിക്കും. ഫോൺ: 0481 2561030 (മേഖല ഓഫീസ്) , 0468 2222657 ( ജില്ലാ ഇൻഫർമേഷൻ ഓഫീസ്).
- Log in to post comments