Skip to main content

വിദ്യാഭ്യാസ ധനസഹായം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.  അപേക്ഷ ഓഗസ്റ്റ് 30 വൈകിട്ട് അഞ്ച് വരെ  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിലും അപ്പീല്‍  സെപ്തംബര്‍ 15 വരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിലും സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

2024-2025 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവരും ആദ്യ തവണ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 പോയിന്റ് കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ് ടു, വിഎച്ച്എസ്ഇ  അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ളവര്‍ക്കും അപേക്ഷിക്കാം. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവരില്‍ എസ്.എസ്.എല്‍.സിക്ക് 70 ശതമാനവും പ്ലസ് ടു വിന് 80 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ അവാര്‍ഡിന് അര്‍ഹരാണ്.

മാര്‍ക്ക് ലിസ്റ്റ് , ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസുബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.  www.agriworkersfund.org , ഫോണ്‍ : 0468-2327415.
 

date