Skip to main content

ഗതാഗത നിരോധനം  

കൊട്ടാരക്കര റിംഗ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മുസ്ലീം സ്ട്രീറ്റ് ഭാഗത്ത് ഓഗസ്റ്റ് 25ന്  അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ ഇതുവഴി ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. പുത്തൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വാഹനങ്ങള്‍ മുഴിക്കോട് ചിറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പെരുംകുളം ബദാം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ആലഞ്ചേരി പള്ളിക്കല്‍ മുസ്ലീം സ്ട്രീറ്റ് വഴി കൊട്ടാരക്കരയിലേക്ക് പോകേണ്ടതാണ്. കൊട്ടാരക്കര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പള്ളിക്കല്‍ ആലഞ്ചേരി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രം ജംഗ്ഷനില്‍ എത്തി പുത്തൂര്‍ ഭാഗത്തേക്കും പോകണമെന്ന് കെ.ആര്‍.എഫ്.ബി - പി.എം.യു കൊല്ലം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
 

 

date