പാലിയേറ്റീവ് കെയര്‍ രോഗി കുടുംബ സംഗമം
മുഖത്തല ബ്ലോക്ക് പഞ്ചായത്തും നെടുമ്പന സി.എച്ച്.സിയും സംയുക്തമായി പാലിയേറ്റീവ് കെയര്‍ രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന് ഉദ്ഘാടനം നിര്‍വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ശ്രീജ ഹരീഷ് പാലിയേറ്റീവ് നഴ്സ്മാരെ ആദരിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ ജിഷ അനില്‍, ത്രിക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സുശീല ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം സജീവ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെല്‍വി, ഡോ. ബി.വി.അനിത തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments