Skip to main content

എയ്ഡ്സ് ദിനാചരണം: സംഘാടക സമിതി  യോഗം ചേര്‍ന്നു

 

     ഈ വര്‍ഷത്തെ എയ്ഡ്സ് ദിനാചരണം ജില്ലയില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ ഒന്നിന് രാവിലെ 9.30 ന് എയ്ഡ്സ് ദിന പൊതുജന റാലി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച് ഐ.എം.എ ഹാള്‍ പരിസരത്ത് അവസാനിപ്പിക്കും. ഉദ്ഘാടന പരിപാടി പത്ത് മണിക്ക് ഐ.എം.എ ഹാളില്‍ ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ മുഖ്യാതിഥിയാവും. 
     എയ്ഡ്സ് വാരാചരണത്തിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 28) മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ രാവിലെ 10.30ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12 ന് പ്രസ്സ് ക്ലബില്‍  പത്രസമ്മേളനം നടത്തും. നാളെ (നവംബര്‍ 29) രാവിലെ 10 മണിക്ക് ലിസ്സാ കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഫ്ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കിറ്റ് മല്‍സരം മലാപറമ്പ് കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മണിക്ക് നടക്കും. രണ്ട് മണിക്ക് എച്ച്.ഐ.വി ബാധിതരായ കുട്ടികളുടെ സംഗമവും സ്‌കോളര്‍ഷിപ്പ്  വിതരണവും അളകാപുരി ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. 30 ന് രാവിലെ 10 മണിക്ക് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തും.  തുടര്‍ന്ന് 11 മണിക്ക് സെമിനാര്‍ നടത്തും. 
     ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, സബ് കലക്ടര്‍ വി.വിഘ്നേശ്വരി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കോളേജ് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date