Skip to main content

 മോട്ടര്‍ വാഹന വകുപ്പ്; ഐ.ഡി.പി ലൈസന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാം

 
ഐ.ഡി.പി (ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്) ലൈസന്‍സിനായി പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഓണ്‍ലൈനായി  അക്ഷയ സെന്റര്‍   മുഖേനയും സ്വന്തമായും   അപേക്ഷ സമര്‍പ്പിക്കാമെന്ന്  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. അജിത്കുമാര്‍ അറിയിച്ചു. ഫീസ് 1220 രൂപ.   പോസ്റ്റല്‍/കൊറിയര്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.  അപ്രൂവല്‍ എസ്.എം.എസ് ലഭിച്ചതിന്റെ   തൊട്ടടുത്ത പ്രവര്‍ത്തിദിവസം അപേക്ഷകനോ അപേക്ഷകന്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ  (ചുമതലാപത്രത്തിന്റെ അടിസ്ഥാനത്തില്‍) പ്രവര്‍ത്തി ദിവസം രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് ഒന്ന് വരെ ഓഫീസില്‍  നിന്ന്  കൈപ്പറ്റാം.
 
 

date