എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നവീകരിച്ച വാട്ടർ ഫൗണ്ടൻ ഉദ്ഘാടനം ചെയ്തു
എറണാകുളം ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിലെ നവീകരിച്ച വാട്ടർ ഫൗണ്ടൻ നാടിന് സമർപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് വാട്ടർ ഫൗണ്ടൻ നവീകരണം പൂർത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ജി.പ്രിയങ്ക അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ മുഖ്യാതിഥിയായി.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ് അരുൺ കുമാർ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ഡി.ടി.പി.സി എക്സിക്യൂട്ടീവ് മെമ്പർ പി.ആർ റെനീഷ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ, ജോയിന്റ് സെക്രട്ടറി അഡ്വ. ടി.വി അനിത, ട്രഷറര്‍ സനം പി. തോപ്പിൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ എം.എ. രശ്മി, അശോക് അരവിന്ദ്, എൻ.കെ പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ലാവണ്യം 25 ഓണാഘോഷ പരിപാടികളുടെ ഭാഗമായി മാരായമുട്ടം ജോണിയുടെ നേതൃത്വത്തിൽ കഥാപ്രസംഗവും വോയിസ് ഓഫ് റെഡ് സ്റ്റാറിന്റെ ഗാനമേളയും അരങ്ങേറി.
- Log in to post comments