ശാരീരിക ക്ഷമതാ പരീക്ഷ
എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 743/2024) ജനറല്‍ തസ്തികയുടെ കൊല്ലം ജില്ലയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധന സെപ്തംബര്‍ 17ന് രാവിലെ അഞ്ചിന് കഴക്കൂട്ടം- ചന്തവിള സര്‍ക്കാര്‍ യു.പി.എസിലും ശാരീരിക ക്ഷമതാ പരീക്ഷ തിരുവനന്തപുരം വെട്ടുറോഡ് (കഴക്കൂട്ടം) പോത്തന്‍കോട് റോഡ് സൈനിക സ്‌കൂളിന് സമീപം നടക്കും. തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് (കാറ്റഗറി നം.744/2024) ജില്ലയുടെ ചുരുക്ക പ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ വെരിഫിക്കേഷന്‍ സെപ്തംബര്‍ 17ന് രാവിലെ അഞ്ചിന് പത്തനംതിട്ട, മല്ലശ്ശേരി, പ്രമാദം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, ശാരീരിക ക്ഷമതാ പരീക്ഷ പൂങ്കാവ്- കോന്നി റോഡിലും നടക്കും.
എന്‍.സി.എ-എല്‍.സി/എ.ഐ (കാറ്റഗറി നം.558/2024) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വെരിഫിക്കേഷന്‍ സെപ്തംബര്‍ 16ന് രാവിലെ അഞ്ചിന് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ശാരീരിക ക്ഷമതാ പരീക്ഷ പൂങ്കാവ്- കോന്നി റോഡിലുമാണ് നടക്കുക. ജനറല്‍, എന്‍.സി.എ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പൊതുവിഭാഗം ഉദ്യോഗാര്‍ഥികള്‍ പൊതു വിഭാഗത്തിന് നടത്തുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ പങ്കെടുക്കണം. ജനറല്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ എന്‍.സി.എ തസ്തികയില്‍ ഉള്‍പ്പെട്ടവര്‍ എന്‍.സി.എ വേദിയായ പത്തനംതിട്ട ജില്ലയില്‍ തന്നെ പങ്കെടുക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍: 0474-2743624.
- Log in to post comments