Post Category
അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 11 ന് (വ്യാഴം)
അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 11 ന് (വ്യാഴം) വൈകിട്ട് മൂന്നിന് അരയാഞ്ഞിലിമണ്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര് കേളു നിര്‍വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. പട്ടികവര്‍ഗ വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 2.69 കോടി രൂപ ചെലവഴിച്ചാണ് സ്റ്റീല്‍ പാലം നിര്‍മിക്കുന്നത്. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് മുഖ്യാതിഥിയാകും. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ് എ നജിം റിപ്പോര്‍ട്ട് അവതരിപ്പിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്, ഇ വി വര്‍ക്കി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments