Skip to main content

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വിനോദ-തീര്‍ഥാടന യാത്രകള്‍

കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ സെപ്റ്റംബറില്‍ വിവിധ തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ ഒരുക്കുന്നു. സെപ്റ്റംബര്‍ 14   രാവിലെ അഞ്ചിന് ആരംഭിക്കുന്ന 'ഓണാട്ടുകരയിലെ ക്ഷേത്രങ്ങള്‍'   തീര്‍ത്ഥാടന യാത്രയില്‍ വല്ലഭസ്വാമി ക്ഷേത്രം, ചക്കുളത്ത്കാവ്, മണ്ണാറശ്ശാല, ഹരിപ്പാട്, ഓച്ചിറ, ചെട്ടികുളങ്ങര, കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 20ന്    പുലര്‍ച്ചെ നാലിന് തുടങ്ങുന്ന ഉല്ലാസ യാത്ര ഇടുക്കി ഡാം, അഞ്ചുരുളി, അയ്യപ്പന്‍ കോവില്‍ തൂക്ക് പാലം എന്നീ സ്ഥലങ്ങളിലേക്കാണ്. 'തിരുവനന്തപുരം- കൊല്ലം ബോര്‍ഡര്‍ വൈബ്‌സ്' എന്ന പേരില്‍  സെപ്റ്റംബര്‍ 21ന്   രാവിലെ ആറിന് തുടങ്ങുന്ന യാത്രയില്‍ തിരുവനന്തപുരത്തെ സൂര്യകാന്തി പാടം, മുതലപൊഴി ഹാര്‍ബര്‍, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, പുത്തന്‍കുളം കാവേരി പാര്‍ക്ക്, പരവൂര്‍ നെടുങ്ങോലത്തെ കണ്ടല്‍ കാട്ടിലൂടെ തോണിയാത്ര, കാപ്പില്‍ പൊഴി എന്നിവ സന്ദര്‍ശിച്ച്  കുളത്തൂപ്പുഴയില്‍ അവസാനിക്കും. സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ അഞ്ചിന് വാഗമണ്‍-പരുന്തുംപാറ ഉല്ലാസ യാത്രയും ഉണ്ടായിരിക്കും.
 

 

date