ഉന്നതി വിദേശപഠന സ്കോളർഷിപ്പ് 15 ന് മുഖ്യമന്ത്രി വിതരണം ചെയ്യും
പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ 2025-26 വർഷത്തെ ഉന്നതി വിദേശപഠന സ്കോളർഷിപ്പുകൾ സെപ്റ്റംബർ 15 വൈകിട്ട് 5 ന് മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. ആയിരം വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കിയതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും.
പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷനാകുന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യ അതിഥിയാകും. എംഎൽഎമാരായ വി കെ പ്രശാന്ത്, വി ശശി, ഒ എസ് അംബിക, ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ, വകുപ്പ് സെക്രട്ടറി എ കൗശികൻ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ മിസൽ സാഗർ ഭാരത്, ഒഡെപെക് മാനേജിംഗ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
പുതുക്കിയ ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം ഇപ്പോൾ പ്രതിവർഷം 310 വിദ്യാർത്ഥികൾക്കാണ് വിദേശ പഠനത്തിനുള്ള അവസരം ലഭിക്കുന്നത്. 2024 മുതൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനോട് ചേർന്ന് സർക്കാർ ഏജൻസിയായ ഒഡെപെക് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പി.എൻ.എക്സ് 4476/2025
- Log in to post comments