Post Category
അറിയിപ്പ്
കേരളത്തിന് പുറത്തു പഠിക്കുന്ന 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ പോസ്റ്റ്‌മെട്രിക്ക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലെ ബയോമെട്രിക് ഓതന്റിക്കേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണം. എല്ലാ സ്ഥാപന മേധാവികളും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത്, 2025-26 വര്‍ഷത്തെ പുതിയ അപേക്ഷകളും പുതുക്കാനുള്ള അപേക്ഷകളും ഇ-ഗ്രാന്‍സ് പോര്‍ട്ടല്‍ വഴി സമയബന്ധിതമായി സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇഗ്രാന്‍സ് പോര്‍ട്ടലിലും സ്ഥാപന മേധാവികള്‍ക്ക് എന്‍.എസ്.പി പോര്‍ട്ടലിലും ലഭ്യമാണ്. ഫോണ്‍: 0474 2794996.
date
- Log in to post comments