Post Category
ഡിപ്ലോമ പ്രവേശനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലേക്ക് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖല ജീവനക്കാര്‍ക്ക് സായാഹ്ന ബ്രാഞ്ചിലെ ഡിപ്ലോമ കോഴ്‌സിന് ചേരാന്‍ അവസരം. സെപ്റ്റംബര്‍ 15 വരെ polyadmission.org മുഖേനയോ കോളജിലോ അപേക്ഷ സമര്‍പ്പിക്കാം.
ഒന്നാം വര്‍ഷ റഗുലര്‍ പ്രവേശനത്തിനും, ലാറ്ററല്‍ എന്‍ട്രി സ്‌കീമിലേക്കും സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്. ഫോണ്‍: 9447488348, 8547005083.
date
- Log in to post comments