Post Category
അപേക്ഷ ക്ഷണിച്ചു
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കളിൽ 2024-25 വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനികൾക്കുള്ള ഉപരിപഠന സ്കോളർഷിപ്പിന്(10000 രൂപ വീതം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സൗജന്യമായി ബോർഡിന്റെ ഓഫീസുകളിൽനിന്നും https://www.coirworkerswelfarefund.kerala.gov.in എന്ന ബോർഡിന്റെ വെബ്സൈറ്റിൽനിന്നും സെപ്റ്റംബർ 20 മുതൽ ലഭിക്കും. അപേക്ഷകൾ കയർ ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ഒക്ടോബർ 31 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments