Post Category
എം.എം.എസ്.ഇ ക്ലിനിക്ക്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സെപ്റ്റംബര്‍ 19ന് രാവിലെ 9.30 ന് കരുനാഗപ്പള്ളി ഹോട്ടല്‍ ലാല്‍കിലയില്‍ എം.എം.എസ്.ഇ ക്ലിനിക്ക് സംഘടിപ്പിക്കും. ലോക ബാങ്കിന്റെ റൈസിങ് ആന്‍ഡ് ആക്സലറേറ്റിങ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക്ക്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്. ടി നിയമങ്ങള്‍, ലീഗല്‍ മെട്രോളജി, ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ക്വാളിറ്റി കണ്ട്രോള്/ ഭക്ഷ്യ സുരക്ഷ, കെട്ടിട നിയമ ലൈസന്‍സിങ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാവും. എം.എം.എസ്.ഇ ക്ലിനിക്കില്‍ ഉദ്യം രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്നതും പുതുതായി പ്രവര്‍ത്തനം ആരംഭിച്ചവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 8606383841.
date
- Log in to post comments