ജില്ലാതല ക്വിസ് മത്സരം
ഖാദി ഗ്രാമവ്യവസായബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 27ന് രാവിലെ 10.30 ന് ജില്ലാതല എഴുത്തുപരീക്ഷ മത്സരം സംഘടിപ്പിക്കും. വിഷയം: 'ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യസമരവും, പൊതുവിജ്ഞാനവും’. 30 മിനിറ്റ് ദൈര്‍ഘ്യമുളള ഒറ്റവാക്കില്‍ ഉത്തരമെഴുതാവുന്ന 20 ചോദ്യങ്ങളടങ്ങുന്ന മലയാളത്തിലുളള പരീക്ഷയാണ് നടത്തുന്നത്. മത്സരത്തില്‍ സ്റ്റേറ്റ് (എയ്ഡഡ്, അണ്‍എയ്ഡഡ്)/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ ഐ.എസ്.സി വിഭാഗത്തിലെ സ്കൂളുകള്‍ക്ക് പങ്കെടുക്കാം. സെപ്റ്റംബര്‍ 24നകം നേരിട്ടോ poklm@kkvib.org ലോ 04742743587, 9061315506 മുഖേന രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ ഹെഡ് മാസ്റ്റര്‍/ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് സമ്മാനവും സംസ്ഥാനതല ക്വിസ്മത്സരത്തില് പങ്കെടുക്കുന്നതിന് അവസരവും ലഭിക്കും.
- Log in to post comments