Post Category
മരുന്ന് വിതരണം മരവിപ്പിച്ചു
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്ത മെറ്റോപ്രൊലോള് ഗുളികയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ നിശ്ചിത ബാച്ച് നമ്പര്‍ മരുന്നുകള്‍ (എം.ടി.കെ-516) പരിശോധനാഫലം വരുംവരെ വിതരണം ചെയ്യരുതെന്ന് കെ.എം.എസ്.സി.എല്‍ (കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ്) അറിയിച്ചു. വിശദമായി അന്വേഷണം നടത്തിവരുന്നു.
ആരോപണപശ്ചാത്തലത്തില് എല്ലാ ബാച്ചുകളും സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ സര്‍ക്കാര്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളില്‍ പരിശോധനയ്ക്ക് അയച്ചു. ഗുണനിലവാര പരിശോധനാഫലത്തിന് അനുസൃതമായി തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് അറിയിച്ചു.
date
- Log in to post comments